News
വാര്‍ഡ് മെമ്പര്‍ മുതല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വരെ; തദ്ദേശ പ്രതിനിധികളുടെ ശമ്പളം അറിയാമോ?
19 Dec 2025
19 Dec 2025
തിരുവനന്തപുരം :ജനപ്രതിനിധികളുടെ സേവനത്തിന് സർക്കാർ നല്കുന്ന പ്രതിമാസ ഓണറേറിയം എത്രയാണെന്ന് പലർക്കും ഇപ്പോഴും കൃത്യമായ അറിവില്ല.
കേരളത്തിലെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും സേവനമനുഷ്ഠിക്കുന്നവരുടെ പ്രതിമാസ വേതനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വിവിധ തസ്തികകളിലെ വേതന നിരക്ക് താഴെ പറയും പ്രകാരമാണ്:
തദ്ദേശ സ്ഥാപനങ്ങളിലെ വേതന വിവര പട്ടിക,സ്ഥാപനം,പദവി മാസ ശമ്പളം (രൂപ)
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 16,800_
അംഗം 9,800.
കോർപ്പറേഷൻ മേയർ 15,800
കൗണ്‍സിലർ 8,200
നഗരസഭ (മുനിസിപ്പാലിറ്റി) ചെയർമാൻ 15,600
കൗണ്‍സിലർ 8,600
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് 15,600
അംഗം 8,600
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 14,200
അംഗം (വാർഡ് മെമ്പർ) 8,000
ഗ്രാമപഞ്ചായത്ത് മെമ്പർമാർക്ക് മാസത്തില്‍ 8,000 രൂപയാണ് ലഭിക്കുന്നത്. ഇതില്‍ ഏറ്റവും ഉയർന്ന തുക ലഭിക്കുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർക്കാണ് (16,800 രൂപ). രാഷ്ട്രീയ-സാമൂഹിക സേവനത്തിന് പുറമെ, തങ്ങളുടെ വാർഡുകളിലെ വികസന പ്രവർത്തനങ്ങള്‍ക്കും ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുമായി സജീവമായി ഇടപെടുന്നവരാണ് ഇവർ.ഇത് അടിസ്ഥാനപരമായ ഓണറേറിയം മാത്രമാണ്. ഇതിനുപുറമെ സിറ്റിംഗ് ഫീസും മറ്റ് ആനുകൂല്യങ്ങളും അതത് സ്ഥാപനങ്ങളുടെ ചട്ടങ്ങള്‍ക്കനുസരിച്ച് ലഭ്യമായേക്കാം.
Found this useful? Share with others!