News
ലോക്സഭയിൽ തൊഴിലുറപ്പ് ഭേദഗതി ബില്ല് പാസാക്കി
19 Dec 2025
19 Dec 2025
ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ എതിർപ്പിനെ മറികടന്ന് ലോക്സഭയിൽ തൊഴിലുറപ്പ് ഭേദഗതി ബില്ല് പാസാക്കി. തൊഴിലുറപ്പ് പദ്ധതി ബില്ലിൽ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ബില്ല് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബില്ലിൽ ലോക്സഭയിൽ കൃഷി ഗ്രാമ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മറുപടി പറയുന്നതിനിടെയാണ് പ്രതിഷേധം. മന്ത്രിക്കെതിരെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. സഭക്കുള്ളിൽ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയും ബില്ല് കീറി എറിയുകയും ചെയ്തു. പ്രതിഷേധത്തിനിടെ യുഡിഎഫ് എംപിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ എന്നിവർ മേശപ്പുറത്ത് കയറി.
Found this useful? Share with others!